താമരശ്ശേരി: ദുബായിൽ തിങ്കളാഴ്ച മരണപ്പെട്ട താമരശ്ശേരി കോരങ്ങാട് സ്വദേശി എ കെ അബ്ബാസിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറുമണിയോടെ നാട്ടിലെത്തും.
മയ്യത്ത് നിസ്കാരം രാവിലെ 9:30ന് കോരങ്ങാട് ജുമാ മസ്ജിദിൽ നടത്തപ്പെടും.
ഏറെക്കാലം കോരങ്ങാട് വ്യാപാരി ആയിരുന്നു. കലാ, കായിക, രാഷ്ട്രീയരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. കൊരങ്ങാട് മുസ്ലിം കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.
ദുബായ് കെ എം സി സി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട്, താമരശ്ശേരി പഞ്ചായത്ത് ജിസിസി കെഎംസിസി വൈസ് പ്രസിഡണ്ട് തുടങ്ങി സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.
ഭാര്യ: ബുഷറ
മക്കൾ:അഫ്‌വാൻ.അനീഷ.അമ്റീന.
മരുമക്കൾ :ജലീൽ കൂരാച്ചുണ്ട്
നിഷാദ് ആരാമ്പ്രം