താമരശ്ശേരി : നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ ഇരുപത്തിമൂന്നാം റാങ്കും ദേശീയ തലത്തിൽ തന്നെ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ആർ എസ് ആര്യക്ക് ഗ്ലോബൽ കെ.എം സി സി താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ ഉപഹാരം ഗ്ലോബൽ കെ എം സി സി പ്രസിഡണ്ട് അഷ്റഫ് തങ്ങൾ തച്ചംപൊയിൽ ആർ സി ആര്യക്ക് കൈമാറി. ദമ്മാം കെ എം സി സി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സാലി അണ്ടോണ ട്രഷറർ ബഷീർ പരപ്പൻപോയിൽ വൈസ് പ്രസിഡന്റ് അഷ്‌റഫ് വി സി പള്ളിപ്പുറം . വാടിക്കൽ ടൗൺ മുസ്ലിംലീഗ് പ്രസിഡണ്ട് കെ പി റഹീം , കെ കെ അബ്ദുള്ള ഹാജി നവാസ് വാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.