താമരശ്ശേരി: കഴിഞ്ഞദിവസം ദുബായിൽ വെച്ച് അന്തരിച്ച കെഎംസിസി നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന എ കെ അബ്ബാസ് കോരങ്ങാടിന്റെ നിര്യാണത്തിൽ കോരങ്ങാട് പൗരാവലി അനുശോചിച്ചു. പി എ അബ്ദുസമദ് ഹാജി അധ്യക്ഷത വഹിച്ചു. എപി സമദ് സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ, അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, എ പി മുസ്തഫ, പി എം അബ്ദുൽ മജീദ്, ബാബു ആനന്ദ്, എം ടി ആലി ഹാജി, എപി ഹബീബ്, അമീറലി, വി പി സലാം തുടങ്ങിയവർ സംസാരിച്ചു. എ പി മുഹമ്മദലി, സി കെ ജലീൽ, കെ ഖാദർ ഹാജി, ബൈജു, കാസിം, അബൂബക്കർ കാക്കു, അബ്ദുല്ല കുട്ടി മാസ്റ്റർ, വി പി മുഹമ്മദ്, അഷ്റഫ് മുട്ടായി, ഷബീർ, എൻ പി ഹക്കീം, മുഹമ്മദ് കുട്ടി അറബി തുടങ്ങിയവർ പങ്കെടുത്തു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, എം കെ രാഘവൻ എംപി, കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല, സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി മൊയ്തീൻ കോയ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിൻറെ വസതി സന്ദർശിച്ചു.