ചാലക്കര വാഹനാപകടത്തിൽ മരിച്ചത് താമരശ്ശേരി കാരാടി കുടുക്കിലുമ്മാരം സ്വദേശികൾ





താമരശേരി:സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കര ബൈക്കിൽ ബസ് തട്ടി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടത് താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശികൾ


കാരാടി ആലിക്കുന്നുമ്മൽ ബിജുവിൻ്റെ മകൻ യഥു കൃഷ്ണ (19), കുടുക്കിലുമ്മാരം കാരക്കുന്നുമ്മൽ വാടകക്ക് താമസിക്കും രഘുവിൻ്റെ മകൻ പൗലോസ് (19) എന്നിവരാണ് മരണപ്പെട്ടത്.


തച്ചംപൊയിലില്‍ ചാലക്കരയിൽ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യുവാക്കൾ ടിപ്പര്‍ കയറിയാണ് മരിച്ചത്


ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.


മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

യഥുവിൻ്റെ മാതാവ് സവിത. സഹോദരി: ഗീതു കൃഷ്ണ.പൗലോസിൻ്റെ മാതാവ്: മേരി.

facebook

വളരെ പുതിയ വളരെ പഴയ