വേറിട്ടൊരനുഭവമായി 'സയൻഷ്യ'

 


താമരശ്ശേരി : പൂനൂർ തേക്കും തോട്ടം എ എം എൽ പി സ്കൂളിൽ ഒരുക്കിയ ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേള വ്യത്യസ്ഥത കൊണ്ട് വേറിട്ടൊരനുഭവമായി. പാഴ് വസ്തുക്കൾ കൊണ്ടും മറ്റും പിഞ്ചുകുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ വിവിധ ഇനം കരകൗശല വസ്തുക്കളും ഇന്നത്തെ തലമുറക്ക് അന്യമായി മാറിയ ആദ്യ കാല വീട്ടുപകരണങ്ങളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും , കുഞ്ഞു ശാസ്ത്രജ്ഞൻമാരുടെ പുതുമ നിറഞ്ഞ പരീക്ഷണങ്ങളും മികവു പുലർത്തി. ഇത് കുട്ടികളിലും രക്ഷിതാക്കളിലും കൗതുകമുണർത്തി. സ്കൂളിൽ പി ടി എ പ്രസിഡണ്ട് ഇഖ്ബാൽ പൂക്കോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് താമരശ്ശേരി എ ഇ ഒ എൻ.കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബിപിസി വി.എം. മെഹറലി മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം എ.കെ കൗസർ മാസ്റ്റർ, പി ടി എ ഭാരവാഹികളായ ഷമീർ മോയത്ത്, കലാം, എസ് എസ് ജി ചെയർമാൻ ഉമ്മർ ഹാജി, എം പി ടി എ പ്രസിഡണ്ട് നസീമ വി, പി ടി എ, എം പി ടി എ അംഗങ്ങൾ സംബന്ധിച്ചു. എച്ച് എം ആയിശ ടീച്ചർ സ്വാഗതവും ബുഷ്റ ടീച്ചർ നന്ദിയും പറഞ്ഞു.

facebook

വളരെ പുതിയ വളരെ പഴയ