താമരശ്ശേരി: നവീകരിച്ച കോരങ്ങാട് മുസ്ലിം ലീഗ് ഓഫീസ് സി എച്ച് മഹൽ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. ഓഗസ്റ്റ് 26ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് സി എച്ച് മഹൽ ഉദ്ഘാടനം നിർവഹിക്കുന്നത്. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി യൂത്ത് മീറ്റ്, വനിതാ സംഗമം, സുഹൃത്ത് സദസ്സ്, പൊതുസമ്മേളനവും നടക്കും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി എം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി എ അബ്ദുസമദാജി അധ്യക്ഷതവഹിച്ചു, എ പി സമദ്, എം ടി ആലി ഹാജി, കാദർ ഹാജി, കെ റസാഖ് ഹാജി, എൻപി ഇസ്മായിൽ, എപി മുഹമ്മദലി, ഇ കെ ഫജാസ്, വി പി സലാം, കെ വി അഷ്റഫ്, വി പി റിയാസ് നവാസ്, ജവാദ്, ശിഹാബ്, സുൽഫി തുടങ്ങിയവർ പങ്കെടുത്തു.