പുതിയ വീട്ടിലേക്ക് വേണ്ട മുഴുവൻ സാധനങ്ങളും മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി.


കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ്, തൃശൂർ പെരിഞ്ഞനം സ്വദേശി വിജീഷ്, പറവൂർ സ്വദേശി അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്സിൽ നിന്നാണ് സംഘം സാധനങ്ങൾ മോഷ്ടിച്ചത്. കിടക്ക, കട്ടിൽ, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് വരെ സംഘം മോഷ്ടിച്ച് പാസഞ്ചര്‍ ഓട്ടോയി കടത്തുകയായിരുന്നു. രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം പുറംലോകം അറിഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നത് ഉൾപ്പടെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 80,000 രൂപയോളം വിലവരുന്ന സാധനങ്ങളും മൊബൈൽ ഫോണും മേശയിലുണ്ടായിരുന്ന 3,000 രൂപയും നഷ്ടപ്പെട്ടതായി കടയുടമ പരാതിപ്പെട്ടു.

facebook

വളരെ പുതിയ വളരെ പഴയ