താമരശ്ശേരി: കോരങ്ങാട് യൂണിറ്റ് എം എസ് എഫിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾ ആയിട്ടുള്ള വിദ്യാർത്ഥികളെ ആദരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ കൗസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എം എസ് എഫ് പ്രസിഡണ്ട് ആദിൽ ഷാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആയിഷ മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ പി സമദ്, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എ പി മുഹമ്മദലി, വൈസ് പ്രസിഡണ്ട് കെ കാദർ ഹാജി തുടങ്ങിയവർ സംസാരിച്ചു.
ജവാദ്, സാബിർഷാൻ, ജാബിസ്, സെനിൻ, ജസീൽ, അൽഅമീൻ, കുഞ്ഞാപ്പു, സിദ്ധിഖ്, അബിസിനാൻ, മിൻഹാജ്, നാഫിൽ, തുടങ്ങിയവർ നേതൃത്വം നൽകി. കൂടുതൽ ചിത്രങ്ങൾ താഴെ
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്ക് കോരങ്ങാട് യൂണിറ്റ് എംഎസ്എഫ് അനുമോദനം നൽകി
nattuvartha korangad