മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശാകുറിപ്പെഴുതിവെച്ച കള്ളനെ പൊലീസ് പിടികൂടി

മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശാകുറിപ്പെഴുതിവെച്ച കള്ളനെ പൊലീസ് പിടികൂടി കുന്നംകുളത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. കുപ്രസിദ്ധ മോഷ്ടാവ് പുല്‍പ്പള്ളി ഇരുളം മണല്‍വയല്‍ കളിപറമ്പില്‍ വിശ്വരാജ് (40) ആണ് പിടിയിലായത്. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ 3 കടകളില്‍ പ്രതി മോഷണം നടത്തിയിരുന്നു. ഇതില്‍ ഒരു കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നതോടെയാണ് കുറിപ്പെഴുതിവെച്ചത്.’പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’ എന്നായിരുന്നു കുറിപ്പ്. സമീപത്തുള്ള 2 കടകളിലും മോഷ്ടാവ് കയറിയിരുന്നു. ഒരു കടയില്‍ നിന്ന് 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയും മോഷ്ടിച്ചിരുന്നു.ശനിയാഴ്ച വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് പ്രതിയെ മാനന്തവാടി പൊലീസ് അറസ്‌റ് ചെയ്തത്..

facebook

വളരെ പുതിയ വളരെ പഴയ