കോഴിക്കോട് സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു

റിയാദ്: മലയാളി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാന്‍ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തില്‍ മരിച്ചത്. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്ദുറഹ്‌മാന്‍ ലോന്‍ഡ്രി ജീവനക്കാരനാണ്. എട്ട് മാസം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കള്‍: ഹസ്ന, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ റാഫി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവൂരിനോപ്പം ഷറഫു മടവൂര്‍, മുഹമ്മദ്‌ പേരാമ്ബ്ര, ദക്വാന്‍, ഉമര്‍ അമാനത്, അലി അക്ബര്‍, സുബൈര്‍ മുക്കം എന്നിവര്‍ രംഗത്തുണ്ട്.

facebook

വളരെ പുതിയ വളരെ പഴയ