കൊളത്തൂർ - വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ എടയൂർ റോഡ് സ്റ്റോപ്പിന് സമീപം ആലിൻ കൂട്ടത്തിൽ കാറിന് മുകളിൽ ആൽമരം പൊട്ടി വീണ് മൂന്നംഗ കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 5 മണിയോട് കൂടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് ആൽമരം പൊട്ടി ഇലക്ട്രിക് ലൈനിന് മുകളിലൂടെ കാറിന്റെ മുകളിൽ വീണത് കാർ മുഴുവനായും തകർന്നതോടെ ഡോറുകൾ ലോക്കായി ഉള്ളിൽ കിടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് ഏറെ പണിപെട്ട് പുറത്ത് എത്തിച്ചത്. അച്ചനും അമ്മയും ഒരു കുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്. കുട്ടിക്ക് ചെറിയ പരിക്ക് ഉണ്ട്. മരം വീണതോടെ പൂർണ്ണമായും തടസപെട്ട റോഡ് ഗതാഗതം പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർ ഫോയ്‌സ് അംഗങ്ങൾ മരം മുറിച്ചു മാറ്റിയ ശേഷമാണ് പൂർവ്വ സ്ഥിതിയിലാക്കിയത്.
കാറിന് മുകളിൽ ആൽമരം പൊട്ടി വീണു; മൂന്നംഗ കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു
nattuvartha korangad