മേപ്പാടി: ചെമ്പ്രാപീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്കിൽ വർധന. അഞ്ച് പേരടങ്ങിയ സംഘത്തിന് 1500 രൂപയാണ് പുതിയ ട്രക്കിങ് ടിക്കറ്റ് നിരക്ക്. ജൂലൈ ഒന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും.
അഞ്ച് പേരിൽ കൂടുതലുണ്ടെങ്കിൽ അധികമായി വരുന്ന ഒരാരുത്തർക്കും 200 രൂപയാണ് നിരക്ക്. വിദ്യാർഥികൾക്ക് യഥാക്രമം 750 രൂപയും 100 രൂപയുമാണ്. വാച്ച്‌ടവർ വിസിറ്റിങിനുള്ള ടിക്കറ്റ് നിരക്ക് 20 രൂപയും വിദ്യാർഥികൾക്ക് 15 രൂപയുമാണ്. ക്യാമറ ഉപയോഗിക്കുന്നതിന് 40 രൂപയുടെ ടിക്കറ്റ് കൂടി എടുക്കണം.
വിദേശികൾക്കുള്ള നിരക്കിലും മാറ്റം വരുത്തി. അഞ്ച് പേരടങ്ങിയ സംഘത്തിന് 3000 രൂപയാണ് നിരക്ക്. അധികമായി വരുന്ന ഒരാരുത്തർക്കും 600 രൂപയും. വിസിറ്റിങിന് -30രൂപയും ക്യാമറ ഉപയോഗിക്കാൻ 80 രൂപയുമാണ് നിരക്ക്.
ട്രക്കിങ് സന്ദർശന സമയം രാവിലെ ഏഴ് മുതൽ 12 വരെയാണ്. വാച്ച്‌ടവർ വിസിറ്റിങ് സമയം പകൽ മൂന്ന്‌വരെ. 200 പേർക്കാണ് ഒരു ദിവസം ട്രക്കിങ് അനുവദിക്കുക.
ചെമ്പ്രാപീക്കിൽ ടിക്കറ്റ് നിരക്കിൽ മാറ്റം
nattuvartha korangad