കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം

തിരുവനന്തപുരം: കാട്ടുപന്നികളെവെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.തോക്കുലൈസന്‍സ്ഉള്ളവര്‍ക്കുംപൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കാം. കാട്ടുപന്നി ശല്യം തടയുന്നതിനു നിവലിലെ വ്യവസ്ഥ പ്രകാരമുള്ള നടപടികള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് മാറ്റം. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്, പന്നിയെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം. പന്നിയെ വെടിവച്ചു കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പന്നികളെ കുരുക്കിട്ടു പിടിക്കുന്നതിനുംഅനുമതിയുണ്ട്.വിഷപ്രയോഗം,ഷോക്കടിപ്പിക്കല്‍ എന്നിവ പാടില്ലെന്ന് മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുംസംസ്ഥാനത്തെ മലയോര മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യംകൂടുതലുളളപ്രദേശങ്ങളില്‍ഇവയെക്ഷുദ്രജീവികളായിപ്രഖ്യാപിച്ച്കൊന്നൊടുക്കാനുളളഅനുമതിതേടിസംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രംതീരുമാനംഎടുത്തിട്ടില്ല. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍പെടുന്നവന്യജീവിയാണ് കാട്ടുപന്നി.

facebook

വളരെ പുതിയ വളരെ പഴയ