വിധ്വംസകശക്തികൾക്ക് താക്കീതായി യുവ ജാഗ്രതാ റാലി

താമരശ്ശേരി : രാജ്യം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഫാഷിസ്റ്റുകൾക്കും മതത്തിന്റെ ചേരുവ ചേർത്ത് ഹിംസ്താമക പ്രതിരോധത്തിന് ശ്രമിക്കുന്ന തീവ്രവാദ ശക്തികൾക്കും മതവിശ്വാസികൾക്കിടയിൽ മതനിരാസം വളർത്തിയെടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന കമ്മ്യൂണിസത്തിനും ശക്തമായ താക്കീത് നൽകി കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി ടൗണിൽ യുവ ജാഗ്രതാ റാലി നടത്തി. റാലി കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപത്തുനിന്നും തുടങ്ങി താമരശ്ശേരി ടൗൺ വഴി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം മത സാഹോദര്യ കേരളത്തിനായി സംസ്ഥാന വ്യാപകമായി നടക്കുന്ന കാമ്പിന്റെ ഭാഗമായും മെയ് 23 മുതൽ 27 വരെ താമരശ്ശേരിയിലും കൊടുവള്ളിയിലും ഹൈദരലി തങ്ങൾ, സി മോയിൻ കുട്ടി എന്നിവരുടെ നഗറിലായി നടക്കുന്ന മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ വിളംബരമായിട്ടു കൂടി നടത്തിയ റാലിയിൽ ആയിരത്തോളം പ്രവർത്തകർ അണിനിരന്നു. യുവ ജാഗ്രതാ റാലി വട്ടക്കുണ്ട് പാലത്തിനടുത്ത് വെച്ച് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതാക്കൾ സംബന്ധിച്ചു. റാലിക്ക് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ , സംസ്ഥാന കമ്മറ്റിയംഗം റഫീഖ് കൂടത്തായ്, മണ്ഡലം പ്രസിഡണ്ട് സി.കെ. റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി എം. നസീഫ് ട്രഷറർ ഒ.കെ. ഇസ്മയിൽ ഭാരവാഹികളായ എ. ജാഫർ, ഷാഫി സക്കരിയ്യ, പി.കെ. ഫാസിൽ മാസ്റ്റർ, മുജീബ് ചളിക്കോട്, കെ.സി. ഷാജഹാൻ, ജാബിർ കരീറ്റി പറമ്പ്, സൈനുദ്ധീൻ കൊളത്തക്കര, കെ.ടി. റഊഫ്, എം.ടി. അയ്യൂബ് ഖാൻ , എ.പി. സമദ് കോരങ്ങാട്, റാഫി ചെരച്ചോറ, എൻ.കെ.മുഹമ്മദലി, ഒ.പി. മജീദ്, ഷമീർ പറക്കുന്ന്, വി.കെ. സെയ്ത്,മുനവ്വർ സാദത്ത്, സഅദ് കൈവേലിമുക്ക് , അൻവർ ചാക്കാലക്കൽ, മുനീർ പുതുക്കുടി, ടി.സി. ഷരീഫ്, ഷംസീർ കാക്കാട്ടുമ്മൽ , അസ് ലം കട്ടിപ്പാറ, ടി.കെ. ജീലാനി, റാഷിദ് കാരക്കാട്, റാഷിദ് സബാൻ നേതൃത്വം നൽകി.

facebook

വളരെ പുതിയ വളരെ പഴയ