താമരശ്ശേരി: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ച് കാലികമായ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര ജനാധിപത്യ ചേരിക്ക് ശക്തി പകരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമതിയംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഥ അംഗങ്ങളുടെ സംഗമവും വിളംബര ജാഥയുടെയും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.
വിദ്വേഷത്തിനും ദുർഭരണത്തിനും എതിരായ സന്ദേശം ജനങ്ങൾ ഏറ്റെടുത്ത് യൂത്ത് മാർച്ചിനെ പിന്തുണക്കുന്നതിന്റെ നേർക്കാഴ്ച ഭരണകൂടങ്ങൾക്കുള്ള മുന്നറീപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എം.ടി അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.എപി സമദ് സ്വാഗതവും അൽത്താഫ് ടിപി നന്ദിയും പറഞു നിസാം കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻര് പിപി ഹാഫിസ്സ്റഹ്മാൻ ജനറൽ സെക്രട്ടറി എം സുൽഫീക്കർ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം നസീഫ്,പിപി അബ്ദുൽ ഖഫൂർ,കെസി ഷാജഹാൻ,ഫാസിൽ മാസ്റ്റർ,ഷാഫി സക്കരിയ,നിയാസ് ഇല്ലിപ്പറമ്പിൽ,വാഹിദ് അണ്ടോണ,ഫസൽ ഈർപ്പോണ,റിയാസ് കാരാടി,ഷഫീഖ് ചുടലമുക്ക്,നദീറലി തച്ചംപൊയിൽ,അലി തച്ചംപൊയിൽ,തസ്ലീം തച്ചംപൊയിൽ തുടങ്ങിയവർ സംസാരിച്ചു