താമരശ്ശേരി:ഇൻസാറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 40 വർഷത്തിൽ അധികമായി കായിക താരങ്ങളും, നാട്ടുകാരും വിവിധ സംഘടനകളും, പഞ്ചായത്തുമടക്കം ഉപയോഗിച്ച് വന്നിരുന്ന കോരങ്ങാട് ഹൈസ്കൂൾ മൈതാനത്തേക്ക് ഉണ്ടായിരുന്ന വഴി അടച്ചു പൂട്ടിയതിനെതിരെ പ്രതിഷേധമിരമ്പി.. ഗ്രൗണ്ടിലേക്ക് മാത്രമായി ഒരു ഗെയ്റ്റും വഴിയും നില നിർത്തണമെന്ന ആവശ്യം പി ടി എ യിലെ ചിലരുടെ തീരുമാനപ്രകാരം അട്ടിമറിക്കുകയായിരുന്നുവെന്ന് യോഗത്തിൽ ആരോപിച്ചു..
അമീർ അലി, എ പി സമദ്, സുധി, നീതു, യൂനുസ്, നസീർ ജലീൽ, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.. നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു...