താമരശ്ശേരി: കാലങ്ങളായി കായിക താരങ്ങൾ ഉപയോഗിച്ച് വരുന്ന ഗ്രൗണ്ടിലേക്കുള്ള വഴി കൊട്ടിയടച്ച് താമരശ്ശേരി കോരങ്ങാട് ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കുന്ന നിർമ്മാണത്തിനെതിരെ നാട്ടുകാർ രംഗത്ത്. നിരന്തരം കലാകായിക മത്സരങ്ങളും അഖിലേന്ത്യ ഫുട്ബോൾ മത്സരങ്ങൾ അടക്കം നടക്കുന്ന ഗ്രൗണ്ടിന് സ്വന്തമായി ഒരു കവാടം ഇല്ലാത്തത് അപകടങ്ങൾ വിളിച്ചു വരുത്തലാകും എന്ന് നാട്ടുകാർ പറയുന്നു.