യൂണിയൻ ഭാരവാഹികളെ യൂത്ത് ലീഗ് ആദരിച്ചു


താമരശ്ശേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഇലക്ഷനിൽ മത്സരിച്ചു വിജയിച്ച യൂണിയൻ ഭാരവാഹികളെ യൂത്ത് ലീഗ് തച്ചംപൊയിൽ ടൌൺ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു . മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത് യോഗം ഉത്ഘാടനം ചെയ്തു . നാടിന്റെയും സമൂഹത്തിന്റെയും നാളെയുടെ പ്രതീക്ഷകളാണ് കാമ്പുസുകളിൽ ഇന്ന് നേതൃത്വം നൽകുന്നവരെന്നും , ധാർമിക മൂല്യമുള്ള തലമുറയെ സൃഷ്ടിക്കുവാൻ വിദ്യാർത്ഥിി പ്രതിനിധികൾ മുൻ നിരയിൽ നിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു . മണ്ഡലം മുസ്ലിം ലീഗ്‌ വൈസ് പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് തങ്ങൾ തച്ചംപൊയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു . നാട്ടുകാരായ തസ്‌ലീം ഒപി , അക്ഫല്‍ ടി പി , ഫായിസ് ചാലക്കര എന്നിവരെയാണ് യൂത്ത് ലീഗ് അനുമോദനം നൽകി ആദരിച്ചത് . അൽത്താഫ് ടി പി അധ്യക്ഷനായ യോഗത്തിൽ ഷാജൽ സി എച്ച് സ്വാഗതം പറഞ്ഞു . മുഹമ്മദലി മാസ്റ്റർ , എം മുഹമ്മദ് , സമദ് എ പി , നദീറലി ,ഇബ്രാഹിം എൻ പി , ലത്തീഫ് എ കെ , സി പി കാദർ , ബാരി മാസ്റ്റർ , റഷീദ് ചാലക്കര , എന്നിവർ അനുമോദന പ്രസംഗം നടത്തി . ഹബീബ് തമ്പി , റിയാസ് പിസി , മഹ്ഷൂക് എൻ പി , ജംഷീർ മേത്തൽ , നൗഷാദ് കെ ടി , ഷഫീഖ് പൊയിൽ , ജാഫർ പിസി , ഹാരിസ് പി സി , അസ്‌ലം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി . ഷമീം വി സി ചടങ്ങിന് നന്ദിയും പറഞ്ഞു .

facebook

വളരെ പുതിയ വളരെ പഴയ