സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു


തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി. കുളത്തൂര്‍ സ്വദേശിയായ നിതിന്‍ എന്ന യുവാവാണ് രാവിലെ പതിനൊന്ന് മണിയോടെ കണ്‍ട്രോള്‍ റൂമിലേക്ക് സെക്രട്ടറിയേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റിലും പരിസരത്തും ബോംബ് സ്വാഡ് അടക്കമുള്ളവര്‍ പരിശോധന നടത്തി.

ബോംബ് വച്ചിട്ടുണ്ടെന്നസന്ദേശം നല്‍കിയ നിതിന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളവനവാണെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയാലേ ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.

112 എന്ന നമ്പറില്‍ നിന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളി വന്നത്. ഇതേ തുടര്‍ന്ന് പൊലീസ് എല്ലായിടവും അരിച്ചുപെറുക്കിയിരുന്നു. ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം തന്നെ വിളിയാളെ പൊലീസ് തിരിച്ചറിയുകയും ചെയ്തു.

facebook

വളരെ പുതിയ വളരെ പഴയ