തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഇനി 20 രൂപ അധികം നൽകണം. ഐടി അനുബന്ധ വ്യവസായങ്ങൾക്ക്കൂടില്ല. നിരക്ക് വർധന റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.