റിയാദ്: 2034ലെ ഫുട്ബാൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാവും. ആഗോള ഫുട്ബാൾ സം ഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇ ൻഫന്റിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. മറ്റു നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് ഇക്കാ ര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഫിഫ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സൗദിക്ക് പുറമെ ആതിഥ്യത്തിനായി ബാക്കി യുണ്ടായിരുന്ന ആസ്ട്രേലിയയും പിന്മാറിയതോ ടെലോകകപ്പ് 12 വർഷങ്ങൾക്കുശേഷം വീണ്ടും അറേബ്യൻ മണ്ണിലെത്തു മെന്ന് ഉറപ്പായിരുന്നു. അപേക്ഷ കൊടുക്കേണ്ട അവസാന ദിനവും പിന്നിട്ടതോടെ സൗദി എതിരില്ലാതെ തെരഞെഞ്ഞെടുക്കപ്പെട്ടു.
2034 ലോകകപ്പ് ആതി ഥ്യത്തിന് ഏഷ്യ-ഓഷ്യാ നിയ മേഖലയിലെ രാജ്യ ങ്ങളിൽനിന്ന് ഫിഫ ഒക്ടോബർ നാലിന് അപേക്ഷ ക്ഷണിച്ച് മണിക്കൂറു കൾക്കകം സൗദി തങ്ങളുടെ ബിഡ് സമർപ്പിച്ചിരുന്നു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും 100 ഫിഫ അംഗ രാജ്യങ്ങളുടെയും പിന്തുണയും സൗദിക്കുണ്ടായിരുന്നു.