ദുബൈ കറാമ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി യുവാവ് കൂടി മരിച്ചു


കറാമയില്‍ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബൈ റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുല്ലോള്‍ സ്വദേശി നഹീല്‍ നിസാറാണ് (26) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബര്‍ 17 ന് അര്‍ധരാത്രിയാണ് കറാമ ബിൻ ഹൈദര്‍ ബില്‍ഡിങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ തീപിടുത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിൻ ദാസ് എന്നിവര്‍ നേരത്തേ മരിച്ചു.

ഇന്ന് രാവിലെ മരിച്ച നിഹാല്‍ നിസാര്‍ ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനാണ്. പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴിയില്‍ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.


facebook

വളരെ പുതിയ വളരെ പഴയ