മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു . 12 മണിയോടെ സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. നേരത്തെ സുരേഷ് ഗോപി വരുന്നതിന് മുമ്പായി നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പ്ലക്കാർഡുകളുമേന്തി പദയാത്ര നടത്തിയിരുന്നു. പദയാത്ര നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി.