ന്യൂസിലാണ്ടിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ


ന്യൂസിലാണ്ടിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമി  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റയും കൂട്ടുകെട്ടിന്റെ മികവിലും സെഞ്ച്വറികൾ നേടിയ വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും ബാറ്റിംഗ് മികവിലും 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തു. മറുപടി ബാറ്റിംഗിനങ്ങിയ ന്യൂസിലാണ്ട് 134 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും 69 റൺസ് നേടിയ കെയ്ൻ വില്യംസിന്റെയും മികവിൽ പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റൻ സ്കോ റിനടുത്തെത്താനായില്ല. കൃത്യമായ ഇടവേളകളിൽ 7 വിക്കറ്റെടുത്ത, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയാണ് ന്യൂസിലാണ്ടിന്റെ വിജയത്തിന് മുന്നിൽ ഒറ്റയാനായി നിന്നത്.

facebook

വളരെ പുതിയ വളരെ പഴയ