പാലക്കാട് കാടാങ്കോട് സ്വദേശിനി യശോദയുടെ മരണം മകന്റെ അടിയേറ്റെന്ന് പൊലീസ്. ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതം മരണ കാരണമായതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. യശോദയുടെ മകൻ അനൂപിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യശോദയ്ക്കൊപ്പം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അപ്പുണ്ണിയുടെ മരണം ഹൃദയാഘാതമാണെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. ലഹരിക്കടിമയായ അനൂപ് നിരന്തരം മാതാപിതാക്കളെ ആക്രമിച്ചിരുന്നതായി ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരുന്നു. ലഹരി ഉപയോഗവും വിൽപനയുമായി ബന്ധപ്പെട്ട് നിരവധി തവണ അനൂപ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.