താമരശ്ശേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ എസ്എഫ്ഐയിൽ നിന്നും എം എസ് എഫ്,കെ എസ് യു സഖ്യം കോളേജ് യൂണിയൻ തിരിച്ചു പിടിച്ചു. വർഷങ്ങൾക്കുശേഷമാണ് ചെയർമാൻ, ജനറൽ സെക്രട്ടറി, യുയുസി ഉൾപ്പെടെ 11 സീറ്റിൽ യുഡിഎസ്എഫ് വിജയിക്കുന്നത്.