കോരങ്ങാട് പബ്ലിക് ലൈബ്രറി വളർന്ന് വരുന്ന കുട്ടികളിൽ ക്രിയാത്മകതയും പഠനോത്സാഹവും വളർത്തുന്നതിനായി കളിമുറ്റം എന്ന പേരിൽ ലൈഫ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 22 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതൽ അഞ്ചുമണി വരെ കോരങ്ങാട് ഗവ. എൽ.പി സ്കൂളിൽ വച്ച് നടക്കുന്ന ക്ലാസിന്
റിട്ടേഡ് ഹെഡ്മാസ്റ്ററും സിജിയുടെ സീനിയർ ട്രെയിനറുമായ പി എ ഹുസൈൻ മാസ്റ്റർ നേതൃത്വം നൽകുന്നു. ഇതിന്റെ തുടർ പ്രവർത്തനമായി രണ്ട് മാസത്തിലൊരിക്കൽ ഏകദിന ക്ലാസുകളും വെക്കേഷൻ കാലഘട്ടങ്ങളിൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്.
ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ കോരങ്ങാട് പബ്ലിക് ലൈബ്രറിയിൽ വൈകുന്നേരം 5 മുതൽ 7 വരെ നേരിട്ടും താഴെ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ചും രജിസ്ട്രേഷൻ നടത്താവുന്നതാണ്. For Registration : 9048633017, 9895431073