തിരുവനന്തപുരം: വിഎസിന് ഇന്ന് നൂറാം ജന്മദിനം. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷമാക്കാനൊരുങ്ങുകയാണ് പാര്‍ട്ടിക്കാരും നാട്ടുകാരും.നിലവില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വിഎസ്.
ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് 'മകന്‍ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വി എസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ അനിഷേധ്യ പങ്ക് വഹിച്ച നേതാവാണ് വിഎസ് എന്ന് പിണറായി വിജയന്റെ പിറന്നാള്‍ ആശംസ സന്ദേശത്തില്‍ പറയുന്നു.