സ്വർണ വിലയിൽആശ്വാസമായി ഇന്ന് ഇടിവ്


കൊച്ചി: കുതിച്ചുയരുന്ന സ്വർണ വിലയിൽആശ്വാസമായി ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 50 രൂപ എന്ന നിലയിൽ പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 45,360 രൂപ. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി.

ശനിയാഴ്ച സ്വർണ വില സർവകാല റെക്കോർഡ് തുകയിൽ എത്തിയിരുന്നു. 45,920 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന വില. ഇതിന് പിന്നാലെ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇന്ന് 400 രൂപ കൂടി കുറഞ്ഞത്.

facebook

വളരെ പുതിയ വളരെ പഴയ