ബ്ലോക്ക് കേരളോത്സവത്തിന് തുടക്കമായി


ഈങ്ങാപ്പുഴ:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബാള്‍ മത്സരം തിരുവമ്പാടി നിയോജമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ്മ കേരളോത്സവത്തിന് തുടക്കമായത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമരാജേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ നജുമുന്നിസ ശരീഫ്, മേഴ്സി പുളിക്കാട്ടിൽ, അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോബി ജോസഫ്, എ കെ കൗസർ,ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ അബ്ദുറഹിമാൻ, ഷിജു ഐസക്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് പൂലോട്, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംലാ അസീസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പി സുനീർ, നിധീഷ് കല്ലുള്ള തോട്, ബുഷ്റ ഷാഫി, സെലീന സിദ്ധീഖലി, ഗ്രാമപഞ്ചായത്ത് മെമ്പർ അമൽരാജ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി അശോകൻ, ടി എം അബ്ദുറഹിമാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹീം സംസാരിച്ചു. 

ഇന്ന് നടന്ന ഫുട്ബോൾ മത്സരത്തിൽ തിരുവമ്പാടി പഞ്ചായത്ത് ജേതാക്കളായി.

facebook

വളരെ പുതിയ വളരെ പഴയ