ദുരിത കുരുക്കിന് പരിഹാരമായില്ല അവധി ദിനത്തിലും ചുരത്തിലെ ഗതാഗത കുരുക്കുന് ഒഴിവില്ല.

 


വൈത്തിരി: അവധി ദിനത്തിലും ചുരത്തിലെ ഗതാഗത കുരുക്കുന് ഒഴിവില്ല. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ചുരത്തിലെ ഗതാഗത കുരുക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തിയതും ചുരം എട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതും കാരണമാണ് ഗതാഗത തടസ്സം രൂക്ഷമാവാൻ ഇടയാക്കിയത്. അവധി ദിവസമായതിനാൻ തന്നെ ഇന്നലെ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടിരുന്നത്. അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗണായത്. ഇതോടെ യാത്രക്കാർ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെടുകയാണുണ്ടായത്. ഏകദേശം വൈത്തിരി വരെ നീളുന്നതായിരുന്നു വാഹനങ്ങളുടെ നീണ്ടനിര.വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് ചുരം സംരക്ഷണസമിതി വ്യക്തമാക്കി.

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നീളുന്ന അവധി ദിനങ്ങളായതിനാൽ നിരവധി സഞ്ചാരികളാണ് രണ്ട് ദിവസമായി ജില്ലയിലേക്ക് എത്തുന്നത്. ഇതോടെ ജില്ലയിലേക്ക് പ്രവേശിക്കുന്നയിടങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിനങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജില്ലയിൽ മുമ്പ് അടഞ്ഞ് കിടന്നിരുന്ന പല സഞ്ചാര കേന്ദ്രങ്ങളും തുറന്നതോടെ കർണാടക, തമിഴ്നാട് ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് എത്തുന്നത്.

ജില്ലക്കായുള്ള ബദൽപ്പാദകൾ അനിശ്ചിതമായി തുടരുന്നതാണ് ഇത്തരത്തിൽ ചുരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാവാനും ഇടയാക്കുന്നത്. ചുരത്തിലെ ആറ്,എഴ്,എട്ട്,ഒമ്പത് എന്നീ വളവുകളിലാണ് സ്ഥിരമായി തടസമുണ്ടാവുന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ വാഹനങ്ങൾ കടന്ന് പോവുന്നത്. മുപ്പത് മിനുറ്റിൽ താഴെ മാത്രം സമയം കൊണ്ട് ഇറങ്ങാവുന്ന ചുരത്തിലാണ് ഇന്നലെ മൂന്ന് മണിക്കൂറിലധികം സമയമെടുത്ത് യാത്രികർ ചുരമിറങ്ങിയത്. ചുരത്തിലെ വളവുകൾ വീതി കൂട്ടാത്തതും ബൈപാസ് വരാത്തതും ബദൽപ്പാദകൾ പേപ്പറിൽ മാത്രം ഒതുങ്ങുന്നതുമാണ് പ്രധാനമായും ഇതിന് വഴിവെക്കുന്നത്. ഇങ്ങനെയുള്ള പ്രത്യേക ദിവസങ്ങളിൽ ഗതാഗത തടസങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ പല തരത്തിലുള്ള പ്ലാനുകളും തയാറാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും ഇതുവരെയും വിജയം കാണ്ടെത്താൻ സാധിച്ചിട്ടില്ല. ചുരം ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നാല് ബദൽപ്പാത പദ്ധതികൾ ഉണ്ടെങ്കിലും അതൊന്നും ഇതുവരെയും യാഥാർഥ്യത്തിലേക്കെത്തിയിട്ടില്ലന്നതാണ് വസ്തുത. വർഷങ്ങൾ പഴക്കമുള്ള പദ്ധതികൾക്ക് ഇപ്പോഴും ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടുമില്ല.

facebook

വളരെ പുതിയ വളരെ പഴയ