യൂത്ത് ലീഗ് യൂത്ത് മാർച്ച്; താമരശ്ശേരിയിൽ വിപുലമായ ഒരുക്കം. സംഘാടക സമിതി യോഗം വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു


താമരശ്ശേരി:വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ നവംബർ 26 മുതൽ 15 വരെ നടക്കുന്ന പദയാത്രയുടെ വിജയത്തിന് വേണ്ടി താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് വിപുലമായ സഘാടക സമിതി രൂപീകരിച്ചു. ലീഗ് ഹൗസിൽ നടന്ന കൺവെൻഷൻ എം.ടി അയ്യൂബ് ഖാന്റെ അധ്യക്ഷതയിൽ വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ പ്രമേയ പ്രഭാഷണം നടത്തി.  സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എപി സമദ് സ്വാഗതവും ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു.

സയ്യിദ് അഷ്റഫ് തങ്ങൾ, കെ.എം.അഷ്റഫ് മാസ്റ്റർ, പി.പി.ഹാഫിസ് റഹ്മാൻ,എം സുൽഫിക്കർ,പി.പി അബ്ദുൽ ഗഫൂർ,ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ,കെ.വി മുഹമ്മദ്, റഫീഖ് കൂടത്തായി,എം. നസീഫ്,എ.കെ കൗസർ മാസ്റ്റർ,വി.കെ മുഹമ്മദ് കുട്ടി മോൻ,കെ.സി ഷാജഹാൻ,ഫാസിൽ മാസ്റ്റർ,ഷാഫി സക്കരിയ, അർഷദ് കിഴക്കോത്ത്, നിയാസ് ഇല്ലിപറമ്പിൽ, വാഹിദ് അണ്ടോണ, അൽത്താഫ് ടിപി, റിയാസ് കാരാടി,നദീറലി തച്ചംപൊയിൽ,അലി തച്ചംപൊയിൽ,ഫാസിൽ, മിൻഹാജ് തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത്,വാർഡ്,മേഖല തലങ്ങളിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ