താമരശ്ശേരി : പിറന്ന രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താമരശ്ശേരിയിൽ സംയുക്ത മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. താഴെ കാരാടി പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കാരാടി മഹല്ല് ഖാളി മുഹമ്മദ് ഹൈത്തമി വാവാട് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹുദവി, കെ സി മുഹമ്മദ് വാവാട്, യൂസഫ് ഹാജി എന്നിവർ സംസാരിച്ചു. കാരാടി മഹല്ല് പ്രസിഡൻറ് ഹുസൈൻ ഹാജി, വട്ടക്കുണ്ട് മഹല്ല് സെക്രട്ടറി ഹംസ മാസ്റ്റർ,
കുന്നിക്കൽ മഹല്ല് സെക്രട്ടറി ഹുസൈൻ, ഷഹീർ ബദരി വയനാട് (വട്ടക്കുണ്ട് ജുമാ മസ്ജിദ്) എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു. കെ കെ റഷീദ് സ്വാഗതവും എം ടി അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു.
സദക്കത്തുള്ള, സാലി സദ്ദാം, ആസാദ് കാരാടി, കെ എസ് സുഹൈൽ, നോനി ഷൗക്കത്ത് , ഹാരിസ് കാരാടി, അലി കാരാടി,സാലി (പത്രം) തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.