കോഴിക്കോട് നാദാപുരത്ത് ഭക്ഷ്യവിഷബാധ; ആറ് തൊഴിലുറപ്പ് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

കോഴിക്കോട്: നാദാപുരത്ത് വാണിമേലില്‍ ഭക്ഷ്യവിഷബാധ . ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഛര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടത് .

വാണിമേല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് സ്ത്രീകള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്‍ .

കാച്ചില്‍ ഉള്‍പ്പെടെയുള്ള കിഴങ്ങ് വര്‍ഗങ്ങള്‍ ഇവര്‍ വേവിച്ച്‌ കഴിക്കുകയായിരുന്നു . ജോലിചെയ്തിരുന്ന പ്രദേശത്ത് നിന്ന് തന്നെയാണ് ഭക്ഷണം പാകം ചെയ്തു കഴിച്ചത് . ഇതിനു പിന്നാലെ ഛര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വാണിമേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് . നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല .പത്തോളം സ്ത്രീകളാണ് ഭക്ഷണം കഴിച്ചത് ഇതില്‍ ആറ് പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത് . കൃത്യമായി ഭക്ഷണം വേവാത്തതാണ് ഭക്ഷ്യവിഷബാധയിലേക്ക് എത്തിച്ചതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ പറയുന്നത്.

facebook

വളരെ പുതിയ വളരെ പഴയ