വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം പിടിയിൽ

 


വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ ഷിയാസിനെ പിടികൂടിയത്. കസ്റ്റംസ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ചന്തേര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു.

ദുബായിൽ നിന്നും ചെന്നൈയിലെത്തിയ നടനും റിയലിറ്റി ഷോ താരവുമായ ഷിയാസ് കരീം ഇന്ന് പുലർച്ചെയാണ് കസ്റ്റംസ് പിടിയിലാകുന്നത്. വിവാഹവാഗ്ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെ ഷിയാസ് പീഡിപ്പിച്ചുവെന്ന് പടന്ന സ്വദേശിയായ യുവതി കഴിഞ്ഞ മാസമാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. എറണാകുളത്തെ ലോഡ്ജിൽ വെച്ചും മുന്നാറിലെ റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ചെറുവത്തൂരിൽ വെച്ച് ഷിയാസ് മർദിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി.

എന്നാൽ ദുബായിലായിരുന്ന ഷിയാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സാധിക്കാതെവന്നതോടെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇന്ന് ചെന്നൈയിലെത്തുന്ന പൊലീസ് സംഘം ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുക്കും. നാളെ ചന്തേര സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത

facebook

വളരെ പുതിയ വളരെ പഴയ