ചരസുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ


 ബത്തേരി: നിരോധിത മയക്കുമരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ വെസ്റ്റ്ഹിൽ, റെഡ്റോസ് അർഷാദ് അലി (30), കുന്ദമംഗലം വനശ്രീ, മുഹമ്മദ് സലീം(30) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാർ അറസ്റ്റ് ചെയ്തത്. 26.50 ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടുന്നത്.

facebook

വളരെ പുതിയ വളരെ പഴയ