താമരശ്ശേരി : കോരങ്ങാട് ഒക്ടോബർ 14 ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികളുടെ വീട് സന്ദർശിക്കുകയും പരിചരണവും നടത്തിആരോഗ്യരംഗത്ത് സ്തുത്യർഹമായ സേവനം നടത്തുകയാണ് താമരശ്ശേരി നോർത്ത് സുരക്ഷാ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി.
പരിപാടിയുടെ ഫ്ലാഗ് ഓഫ് രാവിലെ 7 30ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും സുരക്ഷവളണ്ടിയറും കൂടിയായ വി എം വള്ളി നിർവഹിച്ചു.
ചടങ്ങിൽ സുരക്ഷയുടെ കൺവീനർ പി എം അബ്ദുൽ മജീദ്, സിസ്റ്റർ വി ഷിജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരുമായ കെ പി നാരായണ മാസ്റ്റർ, എൻ പി സുന്ദരൻ, കെ പി ഷംസീർ, പിസി റാഷിദ്, എ പി വിജിത ബിജു, എം സി സജീവൻ തുടങ്ങിയവർ പ്രദേശത്ത് കിടപ്പ് രോഗികളെ വീട് സന്ദർശിക്കുകയും പരിചരണത്തിന് നേതൃത്വം നൽകി.