താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വോളി ബോൾ ടൂർണമെന്റ് കോരങ്ങാാട് വെച്ച് നടന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു, അമീർ അലി അധ്യക്ഷത വഹിച്ചു .മുഖ്യാതിഥിയായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി, പങ്കെടുത്തു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, വാർഡ് മെമ്പർമാരായ യുവേഷ്, ഫസീല ഹബീബ്, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ,എ പി സമദ്,തുടങ്ങിയവർ സംസാരിച്ചു, ഇൻസാറ്റ് ക്ലബ്ബ് പ്രസിഡന്റ് ഷാനവാസ്,ഹബീബ് റഹ്‌മാൻ,രവി,MT ജംഷിദ്,യൂനുസ്, അപ്പുസ് തുടങ്ങിയവർ നേതൃത്വം നൽകി...
14 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇൻസാറ്റ് കോരങ്ങാട് ജേതാക്കളായി.. MCC കാരാടി റണ്ണേഴ്സ് അപ്പ് ആയി.. മികച്ച പ്ലയർ ആയി ഇൻസാറ്റ് കോരങ്ങാടിന്റെ മിർസാദിനേയും മികച്ച അറ്റാക്കർ ആയി MCC കാരാടിയുടെ ഷമീറിനെയും മികച്ച ആൾ റൗണ്ടർ ആയി ഇൻസാറ്റ് കോരങ്ങാടിന്റെ അനു ഫിയാസിനെയും തെരഞ്ഞെടുത്തു...