അജ്മാനില്‍ കെട്ടടത്തില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

അജ്മാന്‍: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സച്ചു. ചേബര്‍ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നായിരുന്നു സച്ചു വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികള്‍ യു.എ.ഇ യിലെ പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യപ്രവര്‍ത്തകന്‍ നിഹാസ് ഹാഷിം എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിയമനടപടികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം തന്നെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ സാധിക്കുമെന്നും സലാം പാപ്പിനിശ്ശേരി അറിയിച്ചു.

facebook

വളരെ പുതിയ വളരെ പഴയ