താമരശ്ശേരി ചുങ്കത്ത് മണിക്കൂറുകളുടെ ഇടവേളയിൽ യുവാക്കൾ ആത്മഹത്യ ചെയ്തു


കോഴിക്കോട് :താമരശ്ശേരിയിൽ ചുങ്കത്ത് നാടിനെ നടുക്കി യുവാക്കളുടെ ആത്മഹത്യ. നരിക്കുനി സ്വദേശി ഷിബിൻ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

സഹോദരങ്ങൾക്കൊപ്പം ചുങ്കത്തെ വാടകവീട്ടിൽ താമസിക്കുന്ന ഷിബിൻ ലാലിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഷിബിൻ ലാലിന്റെ വീടിന് തൊട്ടടുത്താണ് ഉച്ചയോടെ മറ്റൊരു ആത്മഹത്യ നടന്നത്. ചുങ്കം കോളിയോട്ടിൽ ശശിയുടെ മകൻ ശരത്താണ് ജീവനൊടുക്കിയത്. ഇരുവരും ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

facebook

വളരെ പുതിയ വളരെ പഴയ