രേഖകൾ ഒന്നുമില്ലാതെ വൈദ്യുതി കണക്ഷൻ ലഭിക്കും

 


തിരുവനന്തപുരം : വീടുകളുടെ തറ വിസ്തീർണ്ണം 1076 അടിയിൽ (100 ചതുരശ്ര മീറ്റർ) താഴെയുള്ളവർക്ക് ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി മുതൽ ഉടവസ്ഥാവകാശ രേഖയോ കൈവശാവകാശ രേഖയോ ഒന്നും ആവശ്യമില്ലെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

വെള്ളക്കടലാസിൽ എഴുതിയ ഒരു സാക്ഷ്യ പത്രം മാത്രം അപേക്ഷയോടൊപ്പം നൽകിയാൽ മതിയാകും. താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകുമെന്ന് കെ എസ് ഇ ബിയുടെ അറിയിപ്പിൽ പറയുന്നു. താഴെപ്പറയുന്ന ആളുകൾക്കാണ് ഇത് ബാധകമാവുന്നത്.

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.


2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.


3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല 

4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

facebook

വളരെ പുതിയ വളരെ പഴയ