താമരശ്ശേരി :വാവാട് റോഡ് മുറിച്ചു കടുക്കുമ്പോൾ കാറിടിച്ച സ്ത്രീകളിൽ ഒരാൾ മരണപ്പെട്ടു,വാവാട് കണ്ണിപുറായിൽ മറിയ(64)മരണപ്പെട്ടത്.
തൊട്ടടുത്ത് വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ റോഡ് മുറിച്ച് കടക്കുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ ഇടിച്ചാണ് അപകടം നടന്നത്,
മരണപ്പെട്ട മറിയയുടെ സഹോദരി സുഹറ,കുളങ്ങര കണ്ടിയിൽ മറിയം,ഫിദ,പുൽക്കുയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്,നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇതിൽ ആമിനയുടെ പരിക്ക് ഗുരുതരമാണ്.