ചേളാരി : ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ നബിദിനം സപ്തംബർ 28ന് നിശ്ചയിച്ചിരിക്കുന്നതിനാൽ അന്നെ ദിവസം സംസ്ഥാനത്ത് പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. നബിദിനം പ്രമാണിച്ച് സപ്തംബർ 27നാണ് നേരത്തെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആയതിനാലാണ് ഈ ആവശ്യം ചൂണ്ടിക്കാട്ടി നിവേദനം നൽകിയത്.