ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല


 പാലക്കാട് - ഇന്നലെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല. വാളയാറിലെ ഏജന്‍സിയില്‍ നിന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത് ഗോകുല്‍ നടരാജന്‍ എന്നയാളാണ്. അന്നൂര്‍ സ്വദേശിയായ ഇയാള്‍ ഇതുവരെ ഏജന്‍സിയില്‍ ബന്ധപ്പെട്ടിട്ടില്ല. തമിഴ് മാധ്യമങ്ങളില്‍ വിജയിയെന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കാനും കഴിഞ്ഞില്ല.  ഈ വര്‍ഷത്തെ ഓണം ബമ്പര്‍ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട്ടെ ബാല ലോട്ടറി ഏജന്‍സി പാലക്കാട്ടെ വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചത്. നാല് ദിവസം മുന്‍പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. വാളയാറില്‍ നിന്ന് തമിഴ്‌നാട് സ്വദേശികള്‍ ലോട്ടറി എടുക്കുന്നത് പതിവാണ്. നടരാജന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം ഇപ്പോള്‍.

facebook

വളരെ പുതിയ വളരെ പഴയ