വയനാട്ടിൽ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.


 വയനാട്: വയനാട്ടിൽ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കാണാതായ വിമിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ സിഗ്നൽ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിൽ വയനാട് കമ്പളക്കാട് പൊലീസ് സംഘം ഫറോക്കിലേക്ക് പുറപ്പെട്ടു. വിമിജയുടെ ഭർത്താവ് ജെഷിയുമായാണ് പൊലീസ് ഫറോക്കിലേക്ക് പോയത്. ഈ മാസം 18 ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് കമ്പളക്കാട് നിന്ന് വിമിജ അഞ്ച് മക്കളെയും കൂട്ടി പോയത്. എന്നാൽ ആറ് പേരും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെയാണ് ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകിയത്. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്.

facebook

വളരെ പുതിയ വളരെ പഴയ