വൈത്തിരി: തളിമല തേയില ഫാക്ടറിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പഴയ വൈത്തിരി സ്വദേശിയുടേതാണ് കാർ. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്.
ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടം. ആളപായമില്ല.
മുൻവശത്തുനിന്നും പുക ഉയരുന്നതുകണ്ട യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും തീ കത്തിപടരുന്നു. കൽപ്പറ്റയിൽനിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.കാർ പൂർണമായി കത്തിനശിച്ചു.
പഴയവൈത്തിരി തെങ്ങിനിയാടൻ ജോബിയുടെ ഡസ്റ്റർ കാറിനാണ് തീപിടിച്ചത്.കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല കാറിന്റെ ബോണറ്റിൽ നിന്നാണ് തീ ഉണ്ടായത്