ലഹരി മാഫിയക്കെതിരെ നടപടി ശക്തമാക്കണം: മുസ് ലിം ലീഗ്


 താമരശ്ശേരി: ജനങ്ങളുടെ സ്വൈര്യജീവിതത്തിന്  ഭീഷണിയായ ലഹരി മാഫിയ ക്കെതിരെ  പോലീസ്, എക്സൈസ് വകുപ്പുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ സമാധാനന്തരീക്ഷം  തകർക്കുന്ന ഇത്തരം മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ആവശ്യമാണ്. താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടവർ അതീവ ഗൗരവത്തോടെ കണക്കിലെടുക്കണം. കഴിഞ്ഞ ദിവസങ്ങളിൽ  ലഹരി മാഫിയ നടത്തിയിട്ടുള്ള അക്രമ സംഭവങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ലഹരി മാഫിയയുടെ താവളങ്ങളും കേന്ദ്രങ്ങളും കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനക്ക്‌ ബന്ധപ്പെട്ടവർ നേതൃത്വം നൽകണമെന്നും  യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡണ്ട് പി.പി ഹാഫീസ് റഹിമാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. സുൽഫീക്കർ, ട്രഷറർ പി.പി ഗഫൂർ, ഭാരവാഹികളായ എം. മുഹമ്മദ്, എൻ.പി മുഹമ്മദലി മാസ്റ്റർ, സുബൈർ  വെഴുപ്പൂർ സംസാരിച്ചു..


facebook

വളരെ പുതിയ വളരെ പഴയ