താമരശ്ശേരി: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് 25 സെന്റ് വരെ ഭൂമി സൗജന്യമായും 25 സെന്റിന് മുകളിൽ മൊത്തം ഭൂമിക്കും തരം മാറ്റഫീസ് നൽകണമെന്നുമുള്ള മുൻ കാല ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ...ഇത് പ്രകാരം നില നിന്നിരുന്ന അനിശ്ചിതത്വത്തിനും, അവ്യക്തതക്കും ഇതോടെ വിരാമമിട്ടതായി ഡാറ്റാ ബാങ്ക് സമര സമിതി അഭിപ്രായപ്പെട്ടു..
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് 25 സെൻറ് വരെയുള്ള ഭൂമി ഉടമകൾക്ക് തരം മാറ്റം സൗജന്യമായും 25 സെന്റിന് മുകളിൽ ഭൂമിയുള്ള ഉടമക്ക് ഭീമമായ തുക നിശ്ചയിച്ചു സർക്കാരിലേക്ക് ഫീസ് കെട്ടാനുമുള്ള നടപടിക്കാണ് ഹൈക്കോടതി സ്റ്റെ..തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് ഹൈക്കോടതി നടപടി.. ഇത് പ്രകാരം എല്ലാ ഭൂ ഉടമകൾക്കും 25 സെൻറ് വരെ ഭൂമി സൗജന്യമായി തരം മാറാനും 25 സെന്റിന് മുകളിൽ ന്യായവിലയുടെ 10% സർക്കാരിലേക്ക് അടച്ചു തരം മാറ്റാനും പുതിയ ഉത്തരവ് പ്രകാരം സാധിക്കും..
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ജനങ്ങളെ സാരമായി ബാധിച്ച മുൻ കാല ഉത്തരവിനെ തുടർന്ന് നിർമ്മാണ മേഖലയിൽ തൊഴിൽ സ്തംഭനവും, ബിൽഡേഴ്സ്, ബിസിനസ് മേഖലയിൽ മാന്ദ്യവും അനുഭവപ്പെട്ടിരുന്നു.. പ്രസ്തുത വിഷയത്തിലുള്ള അവ്യക്തത പരിഹരിക്കുന്നതിനു മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,റവന്യു മന്ത്രി,കളക്ടർ തുടങ്ങിയവർക്ക് സമര സമിതി പരാതി നൽകിയിരുന്നു..രണ്ട് വർഷത്തിന് ശേഷമാണ് അല്പമെങ്കിലും ആശ്വാസകരമായ വിധി ലഭിക്കുന്നത്...
ഡാറ്റാ ബാങ്ക് സമര സമിതി ചെയർമാൻ ബാവ താമരശ്ശേരി, കൺവീനർ അമീർ അലി കോരങ്ങാട്,എ പി സമദ്, അൻഷാദ് മലയിൽ,ശൈലജ,തുടങ്ങിയവർ സംബന്ധിച്ചു..