മണ്ണാര്‍ക്കാട്: ഭീമനാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു. റിന്‍ഷി (18), റമീഷ (23), നാഷിത (26) എന്നിവരാണ് മുങ്ങിമരിച്ചത്. ഒരേക്കര്‍ വിസ്തൃതിയുള്ള പെരുങ്കുളത്തിലാണ് ഇവര്‍ മുങ്ങിത്താണത്.
പെണ്‍കുട്ടികളിലൊരാള്‍ മുങ്ങിത്താണപ്പോള്‍ അവരെ രക്ഷിക്കാന്‍ മറ്റു രണ്ടുപേര്‍ ശ്രമിക്കുകയായിരുന്നു. മൂന്നു പേരും അപകടത്തിൽ പ്പെട്ടു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും