പൊതു ജനങ്ങൾക്ക് ഭീഷണി ഉയർത്തി ഇടിഞ്ഞു വീഴാറായ കിണർ


താമരശ്ശേരി: കോരങ്ങാട് - വളപ്പിൽ പൊയിൽ പ്രദേശത്ത് പൊതു ജനങ്ങൾക്കും,സമീപ വീടുകൾക്കും , കുട്ടികൾക്കും ഭീഷണി ആയി ആൾ മറ കെട്ടാത്ത കിണർ ..ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന സ്ഥിതിയിൽനിൽക്കുന്ന കിണർ മണ്ണിട്ട് മൂടാനോ, ഉപയോഗ യോഗ്യമാക്കാനോ തൊട്ടടുത്തുള്ള വീട്ടുകാരും നാട്ടുകാരും നിരന്തരം ബന്ധപ്പെട്ടിട്ടും ഉടമകൾ ഗൗനിക്കുന്നില്ലെന്നു പരാതി..ഈങ്ങാപ്പുഴയിൽ നിന്നുള്ളവരാണ് നിർദ്ധിഷ്ട സ്ഥലം ഉടമകൾ..കഴിഞ്ഞ  ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വെള്ളക്കെട്ടിൽ വീണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞത്.. വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ഉടമകൾ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായ് മുന്നോട്ട് പോകുമെന്ന് സമീപ വാസികൾ അറിയിച്ചു...

facebook

വളരെ പുതിയ വളരെ പഴയ